Wednesday, July 18, 2007

അനു, MA (ഇംഗ്ലീഷ്)

ടെക്നോപാര്‍ക്കിലെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ ഒരു പ്രോജക്ടിന്‍റെ ക്ലൈന്‍റ്സൈഡ് ഇംപ്ലിമെന്‍റേഷനായാണ്‌ ഞാന്‍ അംഗോളയില്‍ എത്തുന്നത്. അംഗോളയിലെ ഈ കമ്പനി ഒരു അമേരിക്കന്‍ കമ്പനിയും, ഞാന്‍ ചെയ്യുന്ന പ്രോജക്ട് മാനേജ് ചെയ്യുന്നത് രണ്ട് അമേരിക്കക്കാരുമായിരുന്നു. - ബോബും മാറ്റും. എനിക്ക് കിട്ടുന്ന ആദ്യത്തെ ഫോറിന്‍ വര്‍ക്ക് ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ ഫോറിനേഴ്സിനോട് ഇടപെഴുകാന്‍ കിട്ടിയ ആദ്യത്തെ അവസരവും. പ്രൊനൌണ്‍സിയേഷനിലുള്ള വ്യത്യാസം കൊണ്ട് ഞാന്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും ആദ്യമൊന്നും മനസ്സിലായിരുന്നില്ല.


അവര്‍ രണ്ടുപേരും പെട്ടെന്നു തന്നെ അഡ്ജ്സ്റ്റായി, ഞാന്‍ പിന്നെയും കുറെ മസ്സിലുപിടിക്കേണ്ടി വന്നു.
അതുകൊണ്ടു തന്നെ ആദ്യമൊക്കെ അവരാരെങ്കിലും തമാശ പറഞ്ഞാലും, മറ്റേയാള്‍ ചിരിച്ചു തുടങ്ങിയാലാണ്‌ ഞാനും സാധാരണ ചിരിക്കാറ്.. അതെന്നെ കളിയാക്കുന്നതാണെങ്കില്‍ക്കൂടി. ഇതിന്‍റെ പേരില്‍ ഉണ്ടായിട്ടുള്ള മണ്ടത്തരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇതൊരു പരമ്പരയാക്കനുള്ള വകുപ്പുണ്ട്. അതിലേക്കായി ആദ്യത്തെ മണ്ടത്തരം.


എന്നെക്കൂടാതെ കമ്പനിയില്‍ നിന്നും സതീഷ് എന്ന ഒരു ബിസിനസ്സ് അനലിസ്റ്റും ഇവിടെ ഉണ്ടായിരുന്നു. സതീഷ്, ബോബിന്‍റെയും മാറ്റിന്‍റെയും കൂടെ ഒരു ഓഫീസിലും ഞാന്‍ മറ്റൊരു ഓഫീസിലുമായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നും ബോബ് ഞങ്ങളുടെ ഓഫിസിലേക്ക് ഞങ്ങളേക്കുറിച്ചയക്കുന്ന റിപ്പോര്‍ട്ട് ഞങ്ങളുടെ പെര്‍ഫോമന്‍സില്‍ കൌണ്ട് ചെയ്യുമെന്നതിനാല്‍, ബോബിന്‍റെയും മാറ്റിന്‍റെയും മുന്നില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും, ഇംപ്രഷന്‍ കിട്ടാന്‍ പറ്റുന്നത്ര വേലത്തരങ്ങള്‍ ഒപ്പിക്കുകയും പതിവായിരുന്നു.


ഞങ്ങളുടെ വര്‍ക്കിന്‍റെ ഭാഗമായി ഈ കമ്പനിയുടെ താമസസൌകര്യം ഉപയോഗിക്കുന്നവരുടെ ഡീറ്റൈയില്‍സ് എടുക്കണമായിരുന്നു. അതിനുവേണ്ടി ഞങ്ങളെല്ലാവരും കൂടി ഒരു ഫോം ഉണ്ടാക്കുകയും ആ പേപ്പര്‍ എല്ലാ റൂമിലും ക്ലീനേഴ്സ് വഴി ഇടാനും തീരുമാനിച്ചു. അങ്ങനെ അന്നു വൈകുന്നേരം ഞാന്‍ റൂമിലെത്തിയപ്പോള്‍ അതേ ഫോം എന്‍റെ റൂമിലും കിടക്കുന്നു. അതു കണ്ടപ്പോള്‍ എനിക്ക് പ്രോജക്ട് സക്സസ് ആകുന്ന സന്തോഷവും, ബോബിനെ വിളിച്ചൊന്നു ഇംപ്രസ്സ് ചെയ്തേക്കാമെന്ന ചിന്തയും കഷ്ടകാലത്തിനു വന്നു.


ഞാനുടനെ ഫോണെടുത്ത് ബോബിനെ വിളിച്ചു.


ഞാന്‍ : ഹെയ് ബോബ്, ഇറ്റ്സ് മി അനു.


ബോബ്: ഹെയ് മാന്‍, ഹൌ ആര്‍ യു.


ഞാന്‍:ആം ഫൈന്‍ ബോബ്, താങ്ക്യു. ഹൌ ആര്‍ യു.


ബോബ്: ഗുഡ് മാന്‍. വേര്‍ ആര്‍ യു.


ഞാന്‍: ബോബ്, ആം കോളിംഗ് ഫ്രം റൂമ്.. ഹിയര്‍ ഇ ഗോട്ട് ദ ഷീറ്റ്(sheet) ദാറ്റ് വി ഡിസ്ട്രിബ്യൂട്ടട്..ഓണ്‍ മൈ ബെഡ്.


ബോബ്: വാട്ട്.... ???????????????
പാവം, എന്‍റെ ഇംഗ്ലീഷ് പ്രൊനൌണ്‍സിയേഷന്‍ സ്കില്‍ കൊണ്ട് ബോബ് കേട്ടത് ഷീറ്റ്(sheet) എന്നല്ല, മറിച്ച് ഷിറ്റ്(shit) എന്നാണ്. എന്‍റെ ബെഡിന്‍റ മുകളില്‍ ഒരു പീസ് ഷിറ്റ്(shit) കിട്ടിയെന്നാണ്‌ ബോബിനു മനസ്സിലായത്.
ബോബ്: വാട്ട് യു ഗോട്ട്...?


ഞാന്‍:യെസ് ബോബ്, ദ സേം പേപ്പര്‍ ഷീറ്റ് ദാറ്റ് വി പ്ലാനഡ് ടു ഗിവ് ഇന്‍ ഈച്ച് റൂം...


ബോബ്: ഓകെ. വാട്ട് യു ഡിഡ്..


ഞാന്‍: ഐ റ്റുക് ഇറ്റ് അന്‍ഡ് ആം ഗോയിങ്ങ് ടു ഫില്‍ മൈ ഡീറ്റൈയില്‍സ്...


ബോബ്:?????????? ( പാവം എനിക്ക് വട്ടായെന്നു കരുതിക്കാണും).


ഞാന്‍:ബോബ്,ഐ വില്‍ ഫില്‍ ആള്‍ മൈ ഡീടെയല്‍സ് ഇന്‍ ദിസ് ഫോം.


അപ്പോളാണ്‌ ബോബിന്‌ കാര്യം മനസ്സിലായത്, എന്‍റെ ഇംഗ്ലീഷ് ഗ്രാഹ്യവും.


ബോബ്:(ചിരിച്ചു കൊണ്ട്).. ഓ ഗ്രയ്റ്റ് മാന്‍.. യു ഗോട്ട് ദ ഫോം...


ബോബ് ഇംപ്രസ്സായി ചിരിക്കുന്നതാണെന്നാണ്‌ ഞാന്‍ കരുതിയത്, പിന്നെ ബൈയും ഗുഡ്നൈറ്റുമൊക്കെ പറഞ്ഞു ഞാന്‍ വച്ചു. സതീഷ് വൈകുന്നേരം റുമില്‍ വരുന്നതുവരെ ഞാന്‍ ബോബിനെ ഇംപ്രസ്സ് ചെയ്യാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു.


സതീഷ് വന്നപ്പോളാണ്‌ ബോബ് അത് ഷിറ്റ് എന്നാണ്‌ കേട്ടതെന്നും, അവസാനമാണ്‌ കാര്യം മനസ്സിലായതെന്നും, കുറെ നേരം ബോബും മാറ്റും സതിഷും അതുപറഞ്ഞു ചിരിച്ചെന്നും അറിഞ്ഞത്. ഹൃദയത്തിന്‍റ ഭാഗത്ത് ഒരു കിലോ ഐസ് എടുത്തു വച്ചതുപോലെ എനിക്ക് തോന്നി. ഹൃദയമിടിക്കാതെ ഒരു മിനിട്ടോളം ഞാന്‍ ജീവിച്ചു. പിന്നെ തരിച്ചു നിന്നു, ഇരുന്നു, പിന്നെ കിടന്നു.


അതിനുശേഷം രണ്ടു ദിവസത്തേക്ക് ബോബിന്‍റെ ഓഫീസിലേക്ക് ഞാന്‍ പോയില്ല. പണിയൊത്തിരി ഉണ്ടായിരുന്നെ. ഏത്..? സതീഷണെങ്കില്‍ ഒരു മാസത്തേക്ക് ചിരി തന്നെയായിരുന്നു.. തെണ്ടി...

5 comments:

അനു said...

അംഗോളന്‍ കഥകളുമായി എന്‍റെ പുതിയ പോസ്റ്റ്.......

Anonymous said...

Satheesh-nu manassilaayittano avan chirichathu? Waiting to hear lot more.

Sharu (Ansha Muneer) said...

രസകരമായ അനുഭവങ്ങള്‍ ആണല്ലൊ... അനുഭവം അത്ര രസകരമായിരിക്കില്ല... അവതരണം നന്നായി

Anonymous said...

കലക്കീണ്ട്‌ ട്ടാ. പക്ഷെ എന്തേ നിര്‍ത്തിക്കളഞ്ഞത്‌... ??? ഞാനും പണ്ട്‌ ഒരു ബയങ്കര ഇങ്ക്ലീഷ്‌ പാരനായിരുന്നു. എന്റെ സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നത്‌ ഇങ്ക്ലീഷ്‌ പ്രൊഫസര്‍ എന്നായിരുന്നു.

Rejeev Divakaran said...

>>> പ്രൊനൌണ്‍സിയേഷനിലുള്ള വ്യത്യാസം കൊണ്ട് ഞാന്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും ആദ്യമൊന്നും മനസ്സിലായിരുന്നില്ല
English ariyillathathu konde ennu para.