"അളിയാ സലീഷേ...നീ ഏതു ജിമ്മിലാടാ പോകുന്നത്?"
"ഇതു ചോദിച്ചതിന് നീ എന്തിനാ ഇങ്ങനെ തുറിച്ചുനോക്കുന്നത്? ഈ പ്രാവശ്യം ഞാന്‍ കട്ട സീരിയസ്സാണെടാ..."
"എടാ, എന്തിനാ വെറുതെ നമ്പറടിക്കുന്നത്..നീ എങ്ങും വരില്ല...ഇനി അഥവ വന്നാല്‍ തന്നെ ഒരാഴ്ച മാക്സിമം...നീ നിര്‍ത്തുന്നത് പ്രശ്നമല്ല..ബട്ട് കൂടെ വരുന്നവരെക്കൂടി മടിപിടിപ്പിക്കില്ലെ...? ഞാനെങ്കിലും മര്യാദയ്ക്ക് പൊയ്ക്കോട്ടെ.."
"സലീഷെ നീ അങ്ങനെ പറയല്ലെ...വീട്ടില്‍ ചെറുതായി കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞുതുടങ്ങി..അപ്പോള്‍ അതിനുമുന്‍പൊന്നു ബോഡിബില്‍ഡ് ചെയ്തേക്കാം..
ഓള്‍റെഡി സ്മാര്‍ട്ട് ആന്‍ഡ് ഹാന്റ്സം ആയ ഞാനിനി സിക്സ് പാക്ക് കൂടെ ആയാല്‍ കിടു ആകില്ലെ അളിയാ..."
"ഡാ ഡാ..നിര്‍ത്ത്...നിന്നെ ഞാന്‍ കൊണ്ടുപോകാം...ഇതിലുംഭേദം അതാണ്. ഞാന്‍ കാര്യവട്ടത്തുള്ള LNCPയില്‍ ആണു പോകുന്നത്. അവിടുത്തെ ഇന്‍സ്ട്രക്ടര്‍ കിടിലമാണ്. അങ്ങേരു നന്നായി പറഞ്ഞു തരും. അല്പം സ്ട്രിക്ട് ആണെന്നെ ഉള്ളൂ"
"ഉം...അതാടാ നല്ലത്..എങ്കിലെ നന്നായി ഡെവലപ് ആകൂ.."
"ഉവ്വ..ഉവ്വ...അവസാനം അങ്ങേരവിടുന്നു റിസൈന്‍ ചെയ്ത് പോകാതിരുന്നാല്‍ കൊള്ളാം..."
"പോടാ....."
"എന്താടാ രണ്ടും കൂടെ ഇവിടെ നിന്നൊരു രഹസ്യം"
"ഒന്നുമില്ലെടാ രഞ്ജിത്തെ, ഇവന്‍ ജിമ്മില്‍ വരുന്ന കാര്യം പറയുകയായിരുന്നു."
"ആരു ഇവനൊ, ഹ ഹ ഹ...."
"എന്തിനാടാ തെണ്ടി ചിരിക്കുന്നത്?"
"ഒന്നുമില്ലളിയാ, ഞാന്‍ ഡമ്പല്‍സിന്‍റെ കാര്യമോര്‍ത്ത് ചിരിച്ചതാ"
"എന്നാല്‍ പിന്നെ ബഞ്ച് പ്രസ്സിന്‍റെയും ട്രെഡ് മില്ലിന്‍റെയും കാര്യമോര്‍ത്തുകൂടെ ചിരിക്കെടാ.."
"ശരി ശരി, വൈകുന്നേരം ജോലി കഴിഞ്ഞ് ഒരു അഞ്ചരയാകുമ്പോള്‍ നമുക്കിറങ്ങാം..ഇന്നു തന്നെ പോയി ജോയിന്‍ ചെയ്യാം..."
"ഓകെ അളിയാ...അപ്പോള്‍ അഞ്ചരയ്ക്ക് കാണാം. കുറച്ച് പണി കൂടെ തീരാനുണ്ട്...."
ഇന്നലെ കണ്ണാടിക്കു മുന്‍പില്‍ ഷര്‍ട്ടില്ലാതെ നിന്നപ്പോളാണ് ആകെ ഡെസ്പായത്. അമീറും സല്‍മാനും എന്തിനു തെണ്ടി രാജപ്പന്‍ വരെ ഇപ്പോള്‍ സിക്സ് പാക്കല്ലെ. ഇപ്പോളത്തെ പെണ്‍പില്ലേരാണെല്‍ എല്ലാം ഇവന്മാരുടെ പുറകെ അല്ലേ. ഇപ്പോളത്തെ 55 കിലോയില്‍ നിന്നും
ഒരു 68 കിലോ എങ്കിലും എത്തിക്കണം. അല്ലെങ്കില്‍ കല്യാണ മാര്‍ക്കറ്റില്‍ തീരെ വിലയുണ്ടാകില്ല. അഞ്ചരയ്ക്ക് തന്നെ ഇറങ്ങാന്‍ വേഗം പണിതീര്‍ത്തേക്കാം.
ടെക്നൊപാര്‍ക്കില്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കുമ്പോള്‍ ഇതു മൂന്നാമത്തെ തവണയാണ് ഞാന്‍ ജിമ്മില്‍ പോകാന്‍ തീരുമാനിക്കുന്നത്. ഇതിനു മുന്‍പ് രണ്ട്തവണ പോയി. രണ്ട്തവണയും തിരുവനന്തപുരത്തെ ഫേമസ് ജിമ്മില്‍ പോയി ഒരുമാസത്തെ കാശും ഡെപ്പോസിറ്റും ഒക്കെ കൊടുത്ത് ജോയിന്‍ ചെയ്തതാണ്. ആദ്യത്തെ ദിവസമൊക്കെയ് വന്‍ഡെമോയും ആവേശവുമൊക്കെയായിരുന്നു. രാവിലെപോയി ജിമ്മൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരം പതിയെ വേദന തുടങ്ങിയതോടെ കളി മാറി. അടുത്ത ദിവസം ജിബിനും സുനിലും ഷൈംസുമൊക്കെ വന്ന് ജിമ്മില്‍ പോകാന്‍ വിളിച്ചപ്പോള്‍ രാവിലെ ഓഫീസില്‍ നേരത്തെപോകണം, ഞാന്‍ ചെല്ലാതെ പ്രൊഡക്ഷന്‍ റിലീസ് പോകില്ല എന്നൊക്കെ പറഞ്ഞു അവന്മാരെ വിശ്വസിപ്പിച്ചു.
പിന്നെയും ഒന്നുരണ്ട് ദിവസം അവന്മാരെല്ലാംകൂടെ വന്ന് പൊക്കിക്കൊണ്ട്പോയി. ദോഷം പറയരുതല്ലൊ ഒരാഴ്ചകൊണ്ട് മര്യാദയ്ക്ക് ജിമ്മില്‍ പൊയ്ക്കോണ്ടിരുന്ന അവന്മാരുടെ ജിമ്മില്‍ പോക്കും കൂടെ ഞാന്‍ നിര്‍ത്തി. ആ കഥ അറിയാവുന്നതുകൊണ്ടാവും സലീഷ് രാവിലെ കലിപ്പിച്ചത്. എന്തായാലും ഈ തവണ കട്ട സീരിയസ്സാകാന്‍ മനസ്സിലുറപ്പിച്ച് കൊണ്ട് ഊണ് കഴിഞ്ഞു പതിവായുള്ള കത്തിയടി മാറ്റിവച്ച് ഞാന്‍ പണിതുടങ്ങി. വൈകുന്നേരം കറക്ട് അഞ്ചരയ്ക്ക് തന്നെ ഇറങ്ങി.
ഇവനെതെവിടെ അഞ്ചരയ്ക്കിറങ്ങാമെന്നു പറഞ്ഞതാണല്ലൊ. ഒന്നു വിളിച്ചു നോക്കാം.
"ഹലൊ അളിയാ, ഇറങ്ങിയില്ലെ"
"എന്താടാ ഇന്നു വര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചാര അടിക്കാനൊന്നും ഇരുന്നില്ലെ"
"പോടാ പോടാ, ഞാന്‍ അതിനു ചൊറിയനല്ല. പറഞ്ഞാല്‍ കറക്ട് സമയത്ത് വരും. നീ വേഗമിറങ്ങ്, എനിക്കെന്‍റെ ഗുരുനാഥനെ കാണാന്‍ തിടുക്കമായി"
"ഗുരുനാഥനൊ? അങ്ങേരു നിന്നെ ഡമ്പല്‍സിനെറിഞ്ഞു കൊല്ലും ഈ കണക്കിനു പോയാല്‍. ശരി ഞാനിപ്പോള്‍ ഇറങ്ങാം നീ അവിടെ വെയ്റ്റ് ചെയ്യ്"
"ഓകെ ഓകെ, വേഗം ഇറങ്ങ്"
പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും സലീഷെത്തി.
"എന്തുവാടാ ഇത്, പത്ത് മിനിട്ടായി"
"ഈ ആവേശമൊക്കെ ഡമ്പല്‍സ് എടുക്കുമ്പോളും കണ്ടാല്‍ മതി"
"നീ കണ്ടോ മോനെ..."
"ശരി ശരി, നീ ബൈക്കെടുത്ത് എന്നെ ഫോളൊ ചെയ്യ്"
"ഫോളൊ ചെയ്യാന്‍ നീ ആര്, ശ്രീബുദ്ധനൊ"
"ചളു അടിക്കാതെ വാടാ"
പത്ത് മിനിട്ട് ഡ്രൈവ് ചെയ്ത് ഞങ്ങള്‍ കാര്യട്ടത്തുള്ള LNCPയുടെ ക്യാമ്പസില്‍ എത്തി. ഗേയ്റ്റില്‍ രജിസ്റ്ററില്‍ പേരെഴുതി നേരെ ജിമ്മിലേക്ക് പോയി. പല പ്രായത്തിലുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഷട്ടിലും ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അതാത് കോര്‍ട്ടുകളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഫുട്ബോള്‍ ഗ്രൌണ്ടിനു സൈഡിലൂടെ ബൈക്കൊടിച്ച് ഞങ്ങളിരുവരും ജിമ്മിന്‍റെ മുന്‍പിലെത്തി അവിടെ പാര്‍ക്ക് ചെയ്തു.
"അളിയാ മുട്ടന്‍ ഗ്രൌണ്ടാണല്ലൊ"
"ആ ഇവിടെ സന്തോഷ് ട്രോഫി ഒക്കെ കളിച്ചിട്ടുണ്ടെന്നാ പറയുന്നത്"
"വള്ളം കളിയൊ, പോടാ"
"എടാ അതു നെഹ്രു ട്രോഫി, ഇത് ഫുട്ബോള്‍. നല്ല GK ആണല്ലോടാ"
"സോറി അളിയാ, പെട്ടെന്ന് മാറിപ്പോയി. ആരോടും പറയല്ലെ"
"ഉം ഇല്ലളിയാ, ആരോടും പറയില്ല"
"സാറെവിടെ ചേട്ടാ" സലീഷ് വാച്മാന്‍ ചേട്ടനോട് ചോദിച്ചു.
"ഗ്രൌണ്ടിലാ, ഇപ്പോള്‍ വരും"
"ഓകെ"
"വാടാ,ഞാന്‍ നിന്നെ ജിം കാണിക്കാം"
"സാറിനെ കണ്ടിട്ട് കയറിയാല്‍ മതിയോടാ"
"കുഴപ്പമില്ല, നീ വാ"
ജിമ്മിനകം കയറി കണ്ടപ്പോള്‍ ഞാന്‍ അത്ര അങ്ങു ഹാപ്പിയായില്ല.
"അളിയാ, സാധനജംഗമ വസ്തുക്കളെല്ലാം കുറവാണെല്ലൊ"
"സാര്‍ കൂടുതല്‍ ഗ്രൌണ്ട് എക്സെര്‍സൈസ് ചെയ്യിക്കുന്നെടാ. പിന്നെ ഇവിടെ എല്ലാമുണ്ടല്ലൊ. എന്താ ഇല്ലാത്തത്?"
"അല്ലാ, എനിക്ക് ചെയ്യാന്‍ ഡമ്പല്‍സ് തികയാതെ വരുമൊ എന്നൊരു ഡൌട്ട്"
"തികയാതെ വന്നാല്‍ ഞാന്‍ നിനക്കു മേടിച്ചു തന്നോളാം. എന്‍റെ ദൈവമെ ഇതൊക്കെ എന്നുവരെ എന്നു കണ്ടാല്‍ മതി. ആ ദേ സാര്‍ വരുന്നുണ്ട്"
ഒരു ജിമ്മന്‍. കിടിലം, ഇങ്ങേരു വിചാരിച്ചാല്‍ എന്നെ സിക്സ് പാക്ക് ആക്കാന്‍ പറ്റും. സാറിനെ കണ്ടതും എനിക്ക് നല്ല മതിപ്പായി.
"ഗുഡ് ഈവനിംഗ് സാര്‍"
"ഗുഡ് ഈവനിംഗ് സലീഷ്, എന്താ പതിവില്ലാതെ ഈ നേരത്ത്"
"സാര്‍ ഇതെന്‍റെ ഫ്രണ്ടാണ്. ഇവനും ജിമ്മില്‍ ചേരണമെന്ന്. സോ ജോയ്‌ന്‍ ചെയ്യാന്‍ വന്നതാ"
"ഗുഡ് ഗുഡ്, വരു മുകളിലെ ഓഫിസീലേക്ക് ഇരിക്കാം"
ഓഫിസില്‍ കയറിയ ഞങ്ങളോട് ഇരിക്കാന്‍ സാര്‍ പറഞ്ഞു. എന്നിട്ട് ജോയിനിംഗ് ഫോം എടുത്തു തന്നു.
"500 രൂപയാണ് ഡെപ്പോസിറ്റ്, 300 മാസവരി"
"ശരി സാര്‍"
"എന്താ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്" സാര്‍ എന്നോടു ചോദിച്ചു.
"അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല സാര്‍, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലൊ"
"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നല്ലെ?"
ക്‌ര്‍ര്‍ര്‍, ഞാനാകെ കീറി. സലീഷാണെങ്കില്‍ ചിരി അമര്‍ത്താന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു, അവന്‍റെ കാലിനിട്ട് ഒന്നു ചവിട്ടി.
"അല്ല സാര്‍ ആക്ച്വലി, വീട്ടില്‍ കല്യാണാലോചന ഒക്കെ തുടങ്ങി. സൊ, ജിമ്മില്‍ വന്ന് കുറച്ചു ഫിറ്റായി കുറച്ചൂടെ വണ്ണം വയ്ക്കാമെന്ന് കരുതി"
"ഹ ഹ ഹ ഹ ഹ ഹ ഹ ഹ" സാര്‍ ചിരി തുടങ്ങി.
ഈ അലവലാതി എന്തിനാ ചിരിക്കുന്നത്. ഉടനെ സലീഷും ചിരി തുടങ്ങി. എടാ തെണ്ടി, നിന്നെ ഞാന്‍ കാണിച്ചു തരാമെടാ ദുഷ്ടാ. എന്‍റെ നോട്ടം കണ്ട്പ്പോള്‍ അവന്‍ ചിരി നിര്‍ത്തി. സാറപ്പോളും ചിരിച്ചോണ്ടിരിക്കുകയാണ്.
ഇയാള്‍ ഇന്നെന്‍റെ കൈ കൊണ്ട് മരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു.
"അതിനു കല്യാണം കഴിക്കുന്നതിനു ഈ വണ്ണമൊക്കെ മതിയെടൊ, അല്ലെങ്കിലും വണ്ണം വെക്കാന്‍ ജിമ്മില്‍ ചേരണമെന്നില്ല, നന്നായി ഫുഡ് കഴിച്ചാല്‍ മതി"
"അല്ല സാര്‍, ബോഡി ഒക്കെ ഫിറ്റായി സിക്സ് പാക്കൊക്കെ വച്ച്..."
"ഹ ഹ ഹ ഹ ഹ ഹ ഹ" രണ്ടുപേരും വീണ്ടും ചിരി തുടങ്ങി. ഈ തെണ്ടികളെക്കൊണ്ട് തോറ്റല്ലൊ. ഡാ സലീഷെ നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ.
"ശരി നാളെ രാവിലെ മുതല്‍ പോരെ"
"ശരി സാര്‍"
ഞങ്ങളവിടുന്നു ഇറങ്ങി.
"ഡാ നീ ബാക്കിയുള്ളവനെക്കൂടെ നാറ്റിച്ചല്ലൊ, സാറിന്‍റെ അടുത്തു എനിക്കു നല്ലൊരു ഇമേജ് ഉണ്ടായിരുന്നതാ. അതും കളഞ്ഞു."
"അതു ഫുള്‍ പോകാതെ ഇരിക്കാനാകുമല്ലേടാ തെണ്ടി നീ ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒപ്പമിരുന്നു ചിരിച്ചത്"
"അതു പിന്നെ തമാശ കേട്ടാല്‍ ആരാ അളിയ ചിരിക്കാത്തത്?"
"ഉം ശരി ശരി, അപ്പോള്‍ നാളെ എപ്പോളാ?"
"നാളെ രാവിലെ 6 മണിക്ക് ഇവിടെ എത്തണം"
"6 മണിക്കൊ, 7 മുതല്‍ 8 വരെ പോരെ അളിയാ"
"ഓഹൊ, അപ്പോള്‍ ആരംഭശൂരത്വം ഒക്കെ കഴിഞ്ഞൊ"
"ഇല്ലളിയാ, നാളെ രാവിലെ ആറു മണിക്കു കാണാം"
"ശരി ശരി"
അന്നു വൈകുന്നേരം നെറ്റില്‍ യൂടുബെടുത്ത് കുറെ എക്സെര്‍സൈസ് ഒക്കെ നോക്കി. പിന്നെ ഫുഡ് കഴിച്ചു അലാറം സെറ്റ് ചെയ്തു വരാന്‍ പോകുന്ന സിക്സ് പാക്കും ജിമ്മിലെ ഡമ്പല്‍സ്സും സ്വപ്നം കണ്ട് ഞാനുറങ്ങി. രാവിലെ നിര്‍ത്താതെയുള്ള മൊബൈല്‍ റിംഗ് കേട്ടാണ് ഉണര്‍ന്നത്. സമയം 5.55. ങ്ഹെ അലാറം അടിച്ചില്ലെ?
"ഹലൊ..."
"ഡാ നീ എണീറ്റില്ലെ ഇതുവരെ"
"എണീറ്റു അളിയാ, ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുവായിരുന്നു.."
"ഉവ്വ ഉവ്വ, വേഗമെണീറ്റ് വാടാ"
"ദാ വരുന്നു"
വേഗം റെഡിയായി, ജിമ്മിലിടാന്‍ വേണ്ടി മേടിച്ച ഡ്രസ്സും ഷൂസ്സുമൊക്കെ ഇട്ടു ഞാന്‍ പെട്ടെന്നിറങ്ങി.
ഞങ്ങള്‍ ജിമ്മിലെത്തിയപ്പോളേക്കും സാറവിടെ ഉണ്ടായിരുന്നു. കുറെ ജിമ്മമാര്‍ പലതരം എക്സെര്‍സൈസ് ചെയ്തു ഡെമൊ കാണിക്കുന്നു. പാവങ്ങള്‍ 2-3 മാസം കഴിയുമ്പോള്‍ ഇവന്‍മാരൊക്കെ എന്തു ഡെമൊ കാണിക്കുമൊ. എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. ഡമ്പല്‍സ് എടുക്കാനെനിക്ക് ധൃതിയായി.
"ഗ്രൌണ്ടിനു മൂന്നു വട്ടം ഓടിയിട്ട് വാ"
"സാര്‍, ഓടുവൊക്കെ വേണൊ? നമുക്ക് നേരിട്ട് ഡമ്പല്‍സ് എടുത്താലൊ?"
"വാംഅപ് മസ്റ്റാണ്. എന്നാലെ പ്രയോജനമുണ്ടാകു"
"ഓകെ സാര്‍. മൂന്നു റൌണ്ട് മതിയൊ?"
"ആ തത്കാലം അത്ര മതി"
ഇങ്ങേര്‍ക്കിതെന്താ, ശ്ശെ ഒരു പത്തു റൌണ്ടെങ്കിലും ഓടാമായിരുന്നു.
"അളിയാ അപ്പോള്‍ തുടങ്ങാം. നിനക്കു ചിലപ്പോള്‍ എന്‍റെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞെന്ന് വരില്ല. നീ വിഷമിക്കരുതു കേട്ടൊടാ"
"എടാ ഇതതിന് ഓട്ട മത്സരമല്ല, ജോഗ്ഗിംഗ് ആണ്."
"നീ എത്ര റൌണ്ട് ജോഗാറുണ്ടളിയാ?"
"മൂന്നു റൌണ്ടൊക്കെ കഷ്ടി"
"അയ്യെ"
"എന്തോന്ന് അയ്യെ, നീ ഒന്നു ഓടി കാണിക്ക്"
ഞങ്ങള്‍ പതുക്കെ ജോഗിംഗ് തുടങ്ങി. ഒരു കാല്‍ഭാഗമായപ്പോളേക്കും എനിക്ക് കാലിനടിയില്‍ നിന്ന് പുക വരുന്നതുപോലെ തോന്നി.
"കാവിലമ്മെ"
"എന്താടാ?"
"ഒന്നുമില്ലളിയാ, രാവിലത്തെ പ്രാര്‍ത്ഥനയാ"
പകുതി ദൂരമായപ്പോളേക്കും എന്‍റെ അടപ്പൂരി. ദൈവമെ ഞാനെങ്ങനെ മൂന്നു റൌണ്ടോടും. നടന്നും ഇരുന്നും നിരങ്ങിയുമൊക്കെ രണ്ട് റൌണ്ട് ഞാനോടി. അപ്പോളേക്ക് സലീഷ് മൂന്നു റൌണ്ടോടിക്കഴിഞ്ഞിരുന്നു. ഞാന്‍ ജിമ്മിനു മുന്‍പിലുള്ള ഒരു തെങ്ങില്‍ ചാരി നിന്നു.
"എന്താടാ മടുത്തൊ"
"ചെറുതായി അളിയാ"
"മൂന്നാമത്തെ ഓടുന്നില്ലെ"
"മൂന്നു ഒരു മോശം നമ്പറല്ലെ അളിയാ, ഇന്നു തുടക്കമല്ലെ രണ്ടു മതി"
"ശരി ശരി, വാ സാറവിടെ ഉണ്ട്."
"മൂന്നു റൌണ്ടും ഓടിയോടൊ?"
"ഓടി സാര്‍"
"എങ്കില്‍ വാ"
അകത്തു വേറൊരു മുറിയില്‍ കൊണ്ടുപോയി സാര്‍ കുറച്ച് സ്ട്രെക്ചിംഗ് എക്സെര്‍സൈസ് ഒക്കെ ചെയ്യിപ്പിച്ചു. അതു കൂടെ കഴിഞ്ഞപ്പോള്‍ എനിക്ക് മുറിയുടെ നാലു ഭിത്തികളും ഒരുമിച്ചു കാണാന്‍ തുടങ്ങി. ചെറുതായി തലകറങ്ങുന്നപോലെ.
"ആ ഇനി ഒരു അമ്പത് പുഷ്‌അപ്സ് കൂടെ എടുത്തിട്ട് അപ്പുറത്തെ റൂമിലേക്ക് വാ"
"അമ്പതോ??"
"ആ, ഒന്നിച്ചെടുക്കേണ്ട. പത്തെണ്ണം വീതമെടുത്താല്‍ മതി"
സലീഷുടനെ പുഷ്‌അപ്സ് തുടങ്ങി. കര്‍ത്താവെ സിക്സ് പാക്കാകാന്‍ വന്നിട്ട് ഇന്നു തന്നെ സിംഗിള്‍ പാക്കായി വീട്ടിലേക്ക് പാക്കാകുന്ന ലക്ഷണമാണല്ലൊ. കഷ്ടിച്ച് ഒരു വിധം ആദ്യത്തെ പത്തെണ്ണം ഞാനെടുത്തു. പിന്നെ ഒരു പത്തു മിനിട്ട് കഴിഞ്ഞു പത്തെണ്ണം കൂടെ. അപ്പോളേക്കും സലീഷ് അമ്പതെണ്ണം ഫിനീഷ് ചെയ്ത് അപ്പുറത്തേക്ക് പോയി.
"ഡാ അങ്ങു വന്നേക്കു"
"ശരി ഡാ"
ജീവനുണ്ടെങ്കില്‍ വരാമെടാ. ഒരു പതിനഞ്ച് മിനിട്ടുകൂടെ കഴിഞ്ഞ് വീണ്ടും ബാക്കിയുള്ള പുഷ് അപ്സ് എടുക്കാന്‍ ഞാന്‍ തുടങ്ങി. ഉടനെ നേരിയ മഞ്ഞിറങ്ങി വന്നതുപോലെ. ആകാശത്തെ നക്ഷത്രങ്ങള്‍ താഴേക്ക് ഇറങ്ങി വന്നതുപോലെ എനിക്ക് തോന്നി. എന്‍റെ തലയ്ക്ക് ചുറ്റും നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.
"ഹായ് നക്ഷത്രങ്ങള്‍"
പിന്നെയെനിക്ക് ഓര്‍മ്മ വരുമ്പോള്‍ സലീഷും സാറും മറ്റു ജിമ്മന്മാരും കൂടെ എന്‍റെ ചുറ്റും നിന്നെന്നെ വിളിച്ചെണീപ്പിക്കുമ്പോളായിരുന്നു.
"എന്താടൊ, കുറച്ച് പുഷ് അപ്സ് എടുത്തപ്പോളെ ബോധം കെട്ടു വീണൊ"
"ഹേയ് ഇല്ല സാര്‍, ഞാനിങ്ങനെ രാവിലെ എണീക്കുന്ന പതിവില്ലാത്തതു കൊണ്ട് ഉറങ്ങിപ്പോയതാ"
"ഉവ്വ ഉവ്വ"
പിന്നവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. തെണ്ടികള്‍ സത്യം പറഞ്ഞാലും വിശ്വസിക്കില്ല. സത്യത്തിനു തീരെ വില കൊടുക്കാത്തതുകൊണ്ട് പിന്നെ ഞാന്‍ ഒരിക്കലും അവിടേക്ക് പോയിട്ടില്ല. സത്യം വിട്ടൊരു പരിപാടിക്കും നമ്മളില്ലെ, അല്ലാതെ ഛെ ഛെ.